Connect with us

car accident

കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാര്‍ റോഡില്‍ നിന്ന് തെന്നി മാറി മരത്തിലിടിച്ച് മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Published

|

Last Updated

റാന്നി | കാർ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പ്ലാച്ചേരി ആലപ്പാമൂട്ടില്‍ സഞ്ജു തോമസ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ പ്ലാച്ചേരി- എരുമേലി റോഡില്‍ പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. പ്ലാച്ചേരിയിലേക്ക് വരികയായിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മാറി മരത്തിലിടിച്ച് മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

വാഹനം താഴത്തെ മരത്തില്‍ ഉടക്കി നിന്നതിനാല്‍ നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. റാന്നിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് സഞ്ജുവിനെ കാറില്‍നിന്ന് പുറത്തെടുത്തത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എത്തിച്ചപ്പോഴേക്കും മരിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവറാണ് സഞ്ജു. പിതാവ്- സാബു തോമസ്. മാതാവ്- സിന്ധു. സഹോദരങ്ങള്‍: അശ്വിന്‍, ആരോമല്‍.

Latest