Connect with us

Ongoing News

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ചു; റോഡില്‍ വീണ യുവാവ് മറ്റൊരു കാര്‍ ദേഹത്ത് കയറി മരിച്ചു

പന്തളം കുരമ്പാല ശങ്കരത്തില്‍ കുളത്ത് വടക്കേതില്‍ പരേതനായ യോഹന്നാന്റ മകന്‍ കെ വൈ ബിജു (44)വാണ് മരിച്ചത്.

Published

|

Last Updated

പന്തളം | റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചതിനെ തുടരന്ന് റോഡില്‍ വീണ യുവാവ് മറ്റൊരു കാര്‍ ദേഹത്ത് കയറി മരിച്ചു. പന്തളം കുരമ്പാല ശങ്കരത്തില്‍ കുളത്ത് വടക്കേതില്‍ പരേതനായ യോഹന്നാന്റ മകന്‍ കെ വൈ ബിജു (44)വാണ് മരിച്ചത്. പന്തളം മെഡിക്കല്‍ മിഷന്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ബിജു കേരളാ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) പന്തളം മേഖലാ കമ്മിറ്റിയുടെ ഖജാന്‍ജിയും പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റുമാണ്.

തിങ്കളാഴ്ച രാത്രി എംസി റോഡില്‍ മെഡിക്കല്‍ മിഷന്‍ കവ ലക്ക് സമീപമാണ് അപകടം. റോഡ് മുറിച്ച് കടക്കുമ്പോള്‍ അടൂരില്‍ നിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ബിജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. റോഡില്‍ വീണ ബിജുവിന്റെ ദേഹത്തേക്ക് പന്തളത്തു നിന്നും അടൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന മറ്റൊരു കാര്‍ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിജുവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജിനു. മക്കള്‍: ജോയല്‍, ജോഷ്വ, ജോബ്. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് പന്തളം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.

 

Latest