Connect with us

National

കാറില്‍ എയര്‍ ബാഗ് പ്രവര്‍ത്തിച്ചില്ല, മകന്‍ അപകടത്തില്‍ മരിച്ചു; ആനന്ദ് മഹീന്ദ്രക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്

കാറില്‍ എയര്‍ ബാഗ് പ്രവര്‍ത്തിച്ചില്ല, മകന്‍ അപകടത്തില്‍ മരിച്ചു; ആനന്ദ് മഹീന്ദ്രക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്

Published

|

Last Updated

കാണ്‍പൂര്‍| കാറില്‍ എയര്‍ബാഗുണ്ടെന്ന് തെറ്റായ ഉറപ്പ് നല്‍കി എന്നാരോപിച്ച് വ്യവസായി ആനന്ദ് മഹീന്ദ്രയ്ക്കും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ 12 ജീവനക്കാര്‍ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജേഷ് മിശ്രയെന്ന കാര്‍ ഉടമയാണ് തന്റെ മകന്‍ അപകടത്തില്‍ മരിക്കാനുള്ള കാരണം മഹീന്ദ്ര കമ്പനിയാണെന്ന് ആരോപിച്ച് പരാതി നല്‍കിയത്. 2020 ലാണ് രാജേഷ് മിശ്ര മഹീന്ദ്രയുടെ സ്‌കോര്‍പിയോ കാര്‍ വാങ്ങുന്നത്. മകന്‍ അപൂര്‍വിന്റെ പിറന്നാളിനാണ് കാര്‍ സമ്മാനമായി നല്‍കിയത്.

ഏകദേശം 17.39 ലക്ഷം രൂപ മുടക്കിയാണ് കാര്‍ വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ലക്‌നോവില്‍ നിന്ന് കാണ്‍പൂരിലേക്ക് പോകുന്നതിനിടെ അപൂര്‍വ് കാര്‍ അപകടത്തില്‍ മരിച്ചു. ഡിവൈഡറില്‍ തട്ടി കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ അപൂര്‍വ് മരിച്ചു. അപകട സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കിലും എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ല. കമ്പനി വാഹനത്തില്‍ എയര്‍ ബാഗ് ഘടിപ്പിച്ചിരുന്നില്ലെന്നാണ് രാജേഷ് മിശ്രയുടെ പരാതി. എയര്‍ ബാഗ് ഉണ്ടായിരുന്നെങ്കില്‍ മകന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നെന്നും പരാതിയിലുണ്ട്.

മഹീന്ദ്രയുടെ ഷോറൂമിലെത്തി ഇക്കാര്യം പറഞ്ഞപ്പോള്‍ ജീവനക്കാര്‍ തന്നോട് മോശമായി പെരുമാറുകയും കുടുംബത്തെ അധിക്ഷേപിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിലുണ്ട്. തെറ്റായ ഉറപ്പ് നല്‍കി കമ്പനി വഞ്ചിച്ചെന്നാണ് രാജേഷ് മിശ്ര പറയുന്നത്.

 

 

---- facebook comment plugin here -----

Latest