Obituary
കാരപ്പുഴയിൽ ദിവസങ്ങൾക്ക് മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
വീട്ടമ്മയെ കാണാതായത് ഞായറാഴ്ച

കൽപ്പറ്റ | കാരാപ്പുഴ റിസർവോയറിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ ചിത്രം കോളനിയിലെ മീനാക്ഷിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇവരെ റിസർവോയറിൽ കാണാതായത്.
ഭർത്താവിനൊപ്പം വിറക് ശേഖരിക്കാൻ കൊട്ടത്തോണിയിൽ പോകുന്നതിനിടെ മീനാക്ഷി അപകടത്തിൽപെടുകയായിരുന്നു. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്ന് ഉച്ചക്ക് ശേഷം ഫയർഫോഴ്സ്, തുർക്കി ജീവൻ രക്ഷാ സമിതി, പനമരം ടീമംഗങ്ങൾ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
---- facebook comment plugin here -----