Connect with us

army helicopter crashes

ജനറല്‍ ബിപിന്‍ റാവത്തിന്റെത് അടക്കമുള്ള ഭൗതിക ശരീരങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു

നാളെ രാവിലെ പൊതുജനങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാം.

Published

|

Last Updated

ന്യൂഡല്‍ഹി | നീലഗിരിയില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനികരുടെ ഭൗതിക ശരീരങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു. വൈകിട്ട് ഏഴരക്ക് ശേഷമാണ് 13 പേരുടെ ഭൗതിക ശരീരം ഡല്‍ഹി പാലം വ്യോമതാവളത്തിലെത്തിച്ചത്.

രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സൈനിക തലവന്‍മാര്‍ തുടങ്ങിയവര്‍ ഉടനെ വ്യോമതാവളത്തിലെത്തി ആദരാഞ്ജലി അര്‍പ്പിക്കും. നാളെ രാവിലെ പൊതുജനങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാം.

Latest