Connect with us

First Gear

ബിഎംഡബ്ല്യു എക്‌സ്3 ഫെയ്‌സ് ലിഫ്റ്റ് ജനുവരി 20ന് ഇന്ത്യയിലെത്തും

ബിഎംഡബ്ല്യു എക്‌സ്3 ഫെയ്സ് ലിഫ്റ്റിന്റെ എക്സ് ഷോറൂം വില 55 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ ആയിരിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ബിഎംഡബ്ല്യു എക്‌സ്3 ഫെയ്സ് ലിഫ്റ്റ് ജനുവരി 20ന് ഇന്ത്യയില്‍ അവതരിപ്പിക്കും. വാഹനത്തിനുള്ള പ്രീ ബുക്കിംഗുകള്‍ ഇപ്പോള്‍ കമ്പനി ഔദ്യോഗികമായി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. 2021 ല്‍ വിദേശത്ത് അവതരിപ്പിച്ച എക്‌സ്3 ഫെയ്സ് ലിഫ്റ്റില്‍ കാണുന്ന മിക്ക അപ്ഡേറ്റുകളും ഇന്ത്യ-സ്‌പെക്ക് മോഡലിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉപഭോക്താക്കള്‍ക്ക് പുതിയ എക്‌സ്3 ഓണ്‍ലൈനായും അവരുടെ പ്രാദേശിക ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ, ആഡംബര എസ് യുവി മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 20 ഇഞ്ച് ‘എം’ അലോയി വീലുകളിലേക്ക് (2 ലക്ഷം രൂപ വിലയുള്ള) സൗജന്യ അപ്ഗ്രേഡും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ എക്‌സ്3 നിലവിലെ മോഡലിന്റെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എക്‌സ്3 ഫെയ്‌സ് ലിഫ്റ്റിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പോ വിദേശത്ത് ലഭ്യമായ ഓള്‍-ഇലക്ട്രിക് ഐഎക്‌സ്3യോ ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല. ഉയര്‍ന്ന കരുത്തുള്ള 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഇന്ത്യയില്‍ നല്‍കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ബിഎംഡബ്ല്യു എക്‌സ്3 ഫെയ്സ് ലിഫ്റ്റിന്റെ എക്സ് ഷോറൂം വില 55 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ ആയിരിക്കും.