Connect with us

Uniform Minimum Marriageable Age of Girls

വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ഇന്ന് തന്നെ അവതരിപ്പിക്കും

വിവാഹം സംബന്ധിച്ച ഏഴ് വ്യക്തി നിയമങ്ങള്‍ ഇതിന്റെ ഭാഗമായി ഭേദഗതി ചെയ്യും.

Published

|

Last Updated

ന്യൂഡല്‍ഹി | പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും 21 ആക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ബില്‍ ഇന്ന് തന്നെ അവതരിപ്പിക്കും. നേരത്തെ ഈ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കില്ലെന്നും നടപ്പ് സമ്മേളനം വെട്ടിക്കുറേച്ചക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് കേന്ദ്രം ബില്‍ വിതരണം ചെയ്തു. ഈ പശ്ചാത്തലത്തില്‍ നാളെ ബില്‍ അവതരിപ്പിച്ചേക്കും എന്ന് സൂചന വന്നിരിക്കുന്നത്.

പാര്‍ലിമെന്റിന്റെ ഇന്നത്തെ അജന്‍ഡയില്‍ ബില്‍ അവതരണം  ഉള്‍പ്പെടുത്തി. അധിക അജന്‍ഡയായി ഇത് വളരെ ധൃതി പിടിച്ച് കേന്ദ്രം ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തെ നാളെ ബില്‍ അവതരിപ്പിക്കും എന്നായിരുന്നു കരുതിയിരുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിക്കുക.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലിമെന്റില്‍ പ്രതിപക്ഷ കക്ഷകള്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ അവതരിപ്പിക്കുന്നത്‌ . ഇതിന്റെ ഭാഗമായി വിവിധ വിവാഹ നിയമങ്ങളും ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. വിവാഹം സംബന്ധിച്ച ഏഴ് വ്യക്തി നിയമങ്ങള്‍ ഇതിന്റെ ഭാഗമായി ഭേദഗതി ചെയ്യും. എന്നാല്‍ ഇതില്‍ മുസ്‌ലിം വ്യക്തി നിയമം ഭേദഗതി ഉള്‍പ്പെട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി വിവാഹനിയമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മാറും. മുസ്‌ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമമെന്നും ബില്ലിലുണ്ട്. ബാലവിവാഹ നിരോധന നിയമത്തില്‍ ഇത് എഴുതിച്ചേര്‍ക്കും. ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യല്‍ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ ഷിപ്പ് ആക്ട് 1956, ഫോറിന്‍ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.

Latest