Connect with us

Ongoing News

ഐ പി എല്‍ പോയിന്റ് പട്ടികയിലെ (മോലെ നിന്നും താഴെ നിന്നും) ഒന്നാം സ്ഥാനക്കാരുടെ പോര് ഇന്ന്

കളിച്ച എട്ട് കളികളിൽ ആറിലും പരാജയപ്പെട്ട ഡൽഹിയും ആറിലും ജയിച്ച ഗുജറാത്തും തമ്മിലാണ് മത്സരം

Published

|

Last Updated

അഹ്മദാബാദ് | ഐ പി എല്‍ 2023 പോയിന്റ് പട്ടികയിലെ മുകളില്‍ നിന്നും താഴെ നിന്നും ഒന്നാം സ്ഥാനത്തിരിക്കുന്നവരുടെ പോര് ഇന്ന്. തുടര്‍ച്ചയായ മൂന്ന് വിജയം ഉള്‍പ്പെടെ കളിച്ച എട്ട് കളികളില്‍ ആറിലും ജയിച്ച് അശ്വമേധം തുടരുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോംഗ്രൗണ്ടിലാണ് പരാജയത്തിന്റെ പടുക്കുഴിയിലുള്ള ഡല്‍ഹി കാപിറ്റല്‍സ് ഇറങ്ങുന്നത്.

ഗുജറാത്ത് രണ്ട് കളികളില്‍ പരാജയപ്പെട്ടപ്പോള്‍ ഡല്‍ഹി രണ്ട് കളികളില്‍ മാത്രമാണ് ജയിച്ചത്. 12 പോയിന്റുമായി അപരാജിത കുതിപ്പ് തുടരുകയാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും.

ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ രണ്ടു കളികളിലും ഗുജറാത്തിനായിരുന്നു ജയം. നായകന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ബാറ്റിംഗ് ലൈനപ്പില്‍ താരതമ്യേനെ ബേധം. എന്നാല്‍, വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടം ടീമിനെ വിജയത്തിലെത്തിക്കുമോ എന്നത് ആശങ്കയിലാണ്. അക്‌സര്‍ പട്ടേലും മിച്ചല്‍ മാര്‍ശും ഫോം കണ്ടെത്തിയാല്‍ ഡല്‍ഹിക്ക് രക്ഷപ്പെടാം.

ഈ സീസണില്‍ 14 വിക്കറ്റുമായി കുതിപ്പ് തുടരുന്ന റാശിദ് ഖാനും മുഹമ്മദ് ശമിയുമുള്‍പ്പെടെയുള്ള ഗുജറാത്ത് ബോളര്‍മാരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഡല്‍ഹി നന്നായി വിയര്‍ക്കും.

വൈകിട്ട് 7.30നാണ് മത്സരം.

Latest