Connect with us

Kerala

ജാസ്‌ലിയയുടെ മരണം; വാഹനം കണ്ടെത്തിയിട്ടും പോലീസ് നടപടിയെടുത്തില്ല, പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

അങ്കമാലി പോലീസ് സ്റ്റേഷനിലെത്തിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.

Published

|

Last Updated

ആലുവ| വാഹനാപകടത്തില്‍ 19കാരി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. വൈപ്പിന്‍ അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥിനിയായിരുന്ന ജാസ്ലിയ ഫെബ്രുവരി 28നാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ അപകടത്തില്‍ മരിച്ചത്.

ജാസ്ലിയയെ ഇടിച്ച വാഹനം കണ്ടെത്തിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അങ്കമാലി പോലീസ് സ്റ്റേഷനിലെത്തിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. കോട്ടയം അതിരമ്പുഴ സ്വദേശിയുടേതാണ് ഇടിച്ച കാര്‍. കാറില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കാര്‍ ഓടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്തില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നു.

പഠനത്തോടൊപ്പം ചെയ്തിരുന്ന പാര്‍ട്ട്‌ടൈം ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജാസ്ലിയയെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest