Connect with us

Kerala

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ചു; ജിം​നേ​ഷ്യം പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ

രണ്ടുയുവതികളുടെ പരാതിയില്‍ നെടുപുഴ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

തൃശ്ശൂര്‍| വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശി അജ്മലാണ് അറസ്റ്റിലായത്. രണ്ടുയുവതികളുടെ പരാതിയില്‍ നെടുപുഴ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ കൂര്ക്കഞ്ചേരിയിലെ ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മല്‍.

ഒരേസമയമാണ് അജ്മല്‍ രണ്ടുയുവതികളുമായി അടുപ്പം പുലര്‍ത്തിയിരുന്നത്. എന്നാല്‍, യുവതികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അജ്മല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് അടുത്തിടെയാണ് രണ്ടുപേരും അറിഞ്ഞത്. തുടര്‍ന്ന് രണ്ടുപേരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.യുവതികളില്‍ ഒരാളെ മദ്യം നല്‍കി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

 

---- facebook comment plugin here -----

Latest