Kerala
ശബരിമല സ്വർണക്കൊള്ള: തന്ത്രി ഇഡിക്ക് മുന്നിൽ ഹാജരായി
ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്.
കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരര് ഇഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാടടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളില്‍ ഒപ്പുവച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് നേരത്തെ പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ മാര്‍ച്ച് ആദ്യവാരം ഹാജരാകാന്‍ എന്‍ വാസുവിനും തന്ത്രിക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് മാസത്തോളം ജയിലിലായിരുന്ന എന്‍ വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി ചോദ്യം ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നിലവില്‍ നോട്ടീസ് നല്‍കിയിട്ടില്ല. മറ്റു പ്രതികളെ ചോദ്യം ചെയ്ത ശേഷം മാത്രമേ ഇദ്ദേഹത്തിലേക്ക് അന്വേഷണം എത്തുകയുള്ളൂ. കേസിലെ സാക്ഷിപ്പട്ടികയിലുള്ള നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ആഴ്ചകളില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ എന്‍ഫോഴ്സ്‌മെന്റ് അധികൃതര്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.





