International
യു എസിനും ഇസ്‌റാഈലിനും അനുകൂല നിലപാടെടുത്താല്‍ ശത്രുക്കളായി കണക്കാക്കും; മുന്നറിയിപ്പുമായി ഇറാന്‍ ജുഡീഷ്യറി മേധാവി
ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇസ്‌റാഈലും ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം
തെഹ്‌റാന്‍ | അമേരിക്കക്കും ഇസ്‌റാഈലിനും അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈന്‍ മൊഹ്‌സെനി എജെ .അമേരിക്കയുമായോ ഇസ്‌റാഈലുമായോ ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്നവരെ ‘ശത്രുക്കളായി’ കണക്കാക്കുമെന്ന് എജെ വ്യക്തമാക്കി.
ശത്രുരാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഇസ്ലാമിക തത്വങ്ങള്‍ക്കും യുദ്ധകാല നിയമങ്ങള്‍ക്കും അനുസൃതമായി നടപടികള്‍ സ്വീകരിക്കുമെന്നും ജുഡീഷ്യറി മേധാവി.
ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇസ്‌റാഈലും ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത് ഇറാനികള്‍ക്ക് ലഭിക്കുന്ന അവസാന അവസരമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഈ വര്‍ഷം ആദ്യം നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. പ്രകടനക്കാര്‍ക്കെതിരെ ഇറാന്‍ സൈന്യം ബലപ്രയോഗങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു




