Connect with us

Ongoing News

പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ , പേരാവൂരില്‍ കെ കെ ശൈലജ തന്നെ; സിപിഎം സെക്രട്ടേറിയേറ്റില്‍ തീരുമാനമായി

മട്ടന്നൂര്‍, പേരാവൂര്‍, ,ഉടുമ്പന്‍ചോല സീറ്റുകളുടെ കാര്യത്തിലും സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമുണ്ടായതാണ് അറിയുന്നത്.

Published

|

Last Updated

കോഴിക്കോട്  | പേരാമ്പ്ര സീറ്റ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കേണ്ടതില്ലെന്ന് സിപിഎമ്മില്‍ തീരുമാനം. സിറ്റിങ് എംഎല്‍എയായ ടി പി രാമകൃഷ്ണനെ തന്നെ ഇവിടെ മത്സരത്തിറക്കാനാണ് പാര്‍ട്ടി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത് .യു ഡി എഫിലായിരുന്ന കാലത്ത് സ്ഥിരമായി മത്സരിച്ചിരുന്ന പേരാമ്പ്ര സീറ്റിനുവേണ്ടി ഇത്തവണ കേരള കോണ്‍ഗ്രസ് എം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടേറിയേറ്റിന്റെ തീരുമാനം.

മട്ടന്നൂര്‍, പേരാവൂര്‍, ,ഉടുമ്പന്‍ചോല സീറ്റുകളുടെ കാര്യത്തിലും സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമുണ്ടായതാണ് അറിയുന്നത്. കേരള കോണ്‍ഗ്രസ്-എമ്മിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ കൊണ്ട് തൃപ്തി അടയേണ്ടിവരും. ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനും തളിപ്പറമ്പില്‍ എം വി ഗോവിന്ദനു പകരം ഭാര്യ പി കെ. ശ്യാമളയും മത്സര രംഗത്തുണ്ടാകും. മട്ടന്നൂരില്‍ നിന്ന് കെ കെ ശൈലജ പേരാവൂരിലേയ്ക്ക് മാറും. അതേ സമയം ജി സുധാകരന്റെ വിഷയം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല

Latest