Connect with us

National

ടിവികെയുടെ റാലിക്കിടെ വീണ്ടും അപകടം; രണ്ട് വനിതകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്ക്

വിജയ്‌യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടം

Published

|

Last Updated

തഞ്ചാവൂര്‍ |  നടന്‍ വിജയിയുടെ പാര്‍ട്ടിയാ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിക്കിടെ വീണ്ടും അപടകം. സംഭവത്തില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. തഞ്ചാവൂരില്‍ പാര്‍ട്ടി അധ്യക്ഷന്‍ വിജയ് പങ്കെടുത്ത റാലിക്കിടെയാണ് സംഭവം.

വിജയ്‌യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടം. തിരുച്ചിറപ്പള്ളി-തഞ്ചാവൂര്‍ ദേശീയ പാതയില്‍ സെങ്കിപ്പെട്ടിയില്‍വച്ചായിരുന്നു അപകടമുണ്ടായത്.

ബൈക്കില്‍ പിന്തുടരുന്നതിനിടെ വീണ് വിഗ്‌നേഷ് എന്ന യുവാവിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റു. മറ്റൊരു യുവാവിന്റെ കാല് ഒടിയുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ നാല്‍പതോളം പേര്‍ മരിച്ചിരുന്നു

---- facebook comment plugin here -----

Latest