Connect with us

Ongoing News

കാത്തിരുന്ന ഫീച്ചർ എത്തി; ഇനി ട്വീറ്റുകൾ എഡിറ്റ് ചെയ്യാം, പക്ഷേ...

പോസ്‌റ്റ് ചെയ്‌തതിന് ശേഷം അരമണിക്കൂർ വരെ ട്വീറ്റുകളിൽ മാറ്റങ്ങൾ വരുത്താൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും.

Published

|

Last Updated

വാഷിംഗ്ടൺ | മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്റർ ഉപയോക്താക്കൾ വർഷങ്ങളായി കാത്തിരുന്ന ഒരു ഫീച്ചർ ട്വിറ്ററിൽ ചേർത്തിരിക്കുകയാണ് കമ്പനി. ഇനി മുതൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. പക്ഷേ, ആദ്യ ഘട്ടത്തിൽ ട്വിറ്ററിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ട്വിറ്റർ ബ്ലൂ വരിക്കാർക്ക് മാത്രമാകും ഈ ഫീച്ചർ ലഭ്യമാകുക.

പോസ്‌റ്റ് ചെയ്‌തതിന് ശേഷം അരമണിക്കൂർ വരെ ട്വീറ്റുകളിൽ മാറ്റങ്ങൾ വരുത്താൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. എഡിറ്റ് ചെയ്ത ട്വീറ്റുകളിൽ അക്കാര്യം വ്യക്തമാക്കുന്ന സൂചകങ്ങൾ പ്രദർശിപ്പിക്കും. ഇതിൽ ക്ലിക്ക് ചെയ്താൽ ഫോളോവേഴ്സിന് എഡിറ്റ് ഹിസ്റ്ററി കാണാം. അക്ഷരത്തെറ്റുകൾ വേഗത്തിൽ പരിഹരിക്കാനോ നഷ്‌ടമായ ഹാഷ്‌ടാഗുകൾ ചേർക്കാനോ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് അവസരം നൽകും.

നിലവിൽ ആഭ്യന്തരമായി കമ്പനി പരീക്ഷിക്കുന്ന എഡിറ്റിംഗ് ഫീച്ചർ ഉടൻ ബ്ലൂ വരിക്കാർക്ക് ലഭ്യമാകും. ആദ്യം ഒരു രാജ്യത്ത് പരീക്ഷിച്ച ശേഷമാകും ആഗോളവ്യാപകമായി ഫീച്ചർ ലഭ്യമാക്കുക. എഡിറ്റ് ബട്ടണിനുള്ള പിന്തുണ ചേർക്കാൻ പദ്ധതിയിടുന്നതായി കമ്പനി ഏപ്രിലിൽ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഇന്ത്യയിലെ ട്വിറ്റർ ഉപയോക്താക്കൾക്ക് എഡിറ്റ് ബട്ടണിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. ഇന്ത്യയിൽ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിക്കുന്നതിനുള്ള പദ്ധതികളൊന്നും ട്വിറ്റർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ തിരഞ്ഞെടുത്ത വിപണികളിൽ ലഭ്യമായ പ്ലാറ്റ്‌ഫോമിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് ട്വിറ്റർ ബ്ലൂ.

Latest