Connect with us

Malappuram

'മുഹ്യിദ്ദീന്‍ മാല' എസ് വൈ എസ് ചര്‍ച്ചാ സംഗമങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും

12 സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ചര്‍ച്ചാ സംഗമങ്ങള്‍ക്ക് വെള്ളിയാഴ്ച കൊണ്ടോട്ടിയില്‍ തുടക്കമാകും.

Published

|

Last Updated

മലപ്പുറം  | മുഹ്യിദ്ദീന്‍ മാലയെ ആസ്പദമാക്കി ‘മുഹ്യിദ്ദീന്‍ ഫോരിഷ’ ആത്മീയം,സമരം,സാഹിത്യം എന്ന പേരില്‍ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 12 സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ചര്‍ച്ചാ സംഗമങ്ങള്‍ക്ക് വെള്ളിയാഴ്ച കൊണ്ടോട്ടിയില്‍ തുടക്കമാകും.

മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ വൈകീട്ട് 6.30 ന് നടക്കുന്ന ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ സെക്രട്ടറി സി.കെ.ശക്കീര്‍ നിര്‍വ്വഹിക്കും. കെ.സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിക്കും.പ്രമുഖ പണ്ഡിതന്‍ ശാഫി സഖാഫി മുണ്ടമ്പ്ര, സി.കെ.എം.ഫാറൂഖ് വിഷയാവതരണം നടത്തും.ജില്ലാ നേതാക്കളായ സൈദ് മുഹമ്മദ് അസ്ഹരി, പി.പി.മുജീബ് റഹ്മാന്‍, കെ.പി.ശമീര്‍, അബ്ദുല്‍ മജീദ് അഹ്‌സനി, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിക്കും.

 

Latest