Kerala
അഞ്ചാം ഊഴത്തില്‍ കാലിടറി നിയമസഭയിലെ 'ബേബി'
2021ലെ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ 62,178 വോട്ട് നേടിയ മാത്യു ടി തോമസിന് ഇത്തവണ 42,023 വോട്ട് മാത്രമാണ് ലഭിച്ചത്.
തിരുവല്ല | മണ്ഡലത്തില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടിറങ്ങിയ മാത്യു ടി തോമസിനു കാലിടറി. 1987ല്‍ 25.5 വയസ്സുള്ളപ്പോള്‍ നിയമസഭയിലെത്തി ഇന്നും ചരിത്രത്തില്‍ കേരള നിയമസഭയിലെ ‘ബേബി’ എന്ന സ്ഥാനപ്പേരുള്ള മാത്യു ടി തോമസ് ഇടവേളക്കു ശേഷം 2006 മുതല്‍ തിരുവല്ലയുടെ എം എല്‍ എയായിരുന്നു.
ജനതാദള്‍ പ്രതിനിധിയായി മത്സരിച്ച മാത്യു ടി തോമസ് രണ്ടു തവണ മന്ത്രിയുമായി. പുതുതായി രൂപവത്കരിച്ച ഐ എസ് ജെ ഡിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായി മത്സരിച്ച മാത്യു ടി തോമസ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി ജെ പി അഖിലേന്ത്യാ സെക്രട്ടറി അനൂപ് ആന്റണിയാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.
2021ലെ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ 62,178 വോട്ട് നേടിയ മാത്യു ടി തോമസിന് ഇത്തവണ 42,023 വോട്ട് മാത്രമാണ് ലഭിച്ചത്.







