Connect with us

Kerala

താമരശ്ശേരി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

സ്‌കൂളിന് അടുത്ത പ്രദേശത്തെ പറമ്പില്‍ കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Published

|

Last Updated

കോഴിക്കോട്| താമരശ്ശേരി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. വീട്ടില്‍ നിന്ന് രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി ക്ലാസില്‍ എത്തിയില്ല. തുടര്‍ന്ന് അധ്യാപിക വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്.

പിന്നീട് നടത്തിയ തിരച്ചിലില്‍ സ്‌കൂളിന് അടുത്ത പ്രദേശത്തെ പറമ്പില്‍ കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെണ്‍ക്കുട്ടി സ്‌കൂളിലെ +2 വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ പോകുന്ന ചിത്രം രക്ഷിതാക്കള്‍ക്ക് ലഭിച്ചു.

തുടര്‍ന്ന് പോലീസിന്റെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വയനാട് വഴി ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Content Highlights:
A 10th-standard girl from Thamarassery Government Higher Secondary School has gone missing. Her school uniform was found abandoned in a nearby field. Preliminary police investigation revealed that she left for Karnataka via Wayanad on a motorcycle with a plus-two student.

---- facebook comment plugin here -----

Latest