Connect with us

Editors Pick

ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ ഈ ഫോം പൂരിപ്പിച്ചു നൽകണം; യാത്രാ ദുരിതം ഒഴിവാക്കാൻ അറിയേണ്ടതെല്ലാം

ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് വരെ യാത്രക്കാർക്ക് ഈ ഓൺലൈൻ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാൻ സാധിക്കും.

Published

|

Last Updated

ദുബൈ | ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് അടക്കം വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ (Health Self-Declaration) പോർട്ടൽ ആരംഭിച്ച് ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഉത്തരവിറക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഇനി മുതൽ എയർ സുവിധ 2.0 (Air Suvidha 2.0) പോർട്ടൽ വഴി നിർബന്ധമായും ഓൺലൈൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.

കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (World Health Organization) മെയ് 17 ന് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (Delhi International Airport Limited) ചേർന്ന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ബുന്ദിബുഗ്യോ വൈറസ് ഡിസീസ് (Bundibugyo virus disease) എന്ന് സ്ഥിരീകരിച്ച ഈ രോഗബാധയുടെ പശ്ചാത്തലത്തിൽ ഉഗാണ്ടയുടെയും ഡി ആർ കോംഗോയുടെയും അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാൻ അടക്കമുള്ള രാജ്യങ്ങളെ ഉയർന്ന രോഗവ്യാപന സാധ്യതയുള്ള രാജ്യങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്.

ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് വരെ യാത്രക്കാർക്ക് ഈ ഓൺലൈൻ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാൻ സാധിക്കും. വെബ് ചെക്ക് ഇൻ (Web check-in) സമയത്തോ ഫ്ലൈറ്റിൽ കയറുന്നതിന് മുൻപോ ഫോം പൂരിപ്പിക്കാൻ യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിൽ പൂർത്തിയാക്കി ഡൗൺലോഡ് ചെയ്ത ഫോം ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ഇന്റർനാഷണൽ ട്രാവൽ ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിച്ചാൽ മതിയാകും.

Also Readയുഎഇ വിസ നിയമങ്ങളിലെ ഇളവ്; ജൂലൈ 9-ന് മുൻപ് ഈ വിസക്കാർ നടപടി എടുത്തില്ലെങ്കിൽ കുടുങ്ങും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങൾ, രോഗലക്ഷണങ്ങൾ, രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഈ ഫോമിൽ രേഖപ്പെടുത്തേണ്ടത്. ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ തത്സമയം വിമാനത്താവളത്തിലെ ഹെൽത്ത് ഓഫീസർ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (Bureau of Immigration) തുടങ്ങിയ വിഭാഗങ്ങൾക്ക് ലഭ്യമാകും. ഇതുവഴി വിമാനത്താവളങ്ങളിൽ നേരിട്ട് ഫോമുകൾ പൂരിപ്പിക്കുന്നത് ഒഴിവാക്കാനും യാത്ര കൂടുതൽ എളുപ്പമാക്കാനും സാധിക്കും. കഴിഞ്ഞ അമ്പത് വർഷത്തിനിടെ പതിനയ്യായിരത്തിലധികം ആളുകളുടെ ജീവനെടുത്ത എബോള രോഗവ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടനയും ആഫ്രിക്കൻ സി ഡി സി (CDC) വിഭാഗവും ചേർന്ന് നിലവിൽ വലിയ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

 

Content highlights

India has launched the Air Suvidha 2.0 portal making it mandatory for all international arriving passengers to submit an online health self-declaration form. The rule has been introduced in response to the ongoing Ebola outbreak in parts of Africa to screen passengers effectively. Travelers can complete the form within 24 hours of departure for seamless clearance at airports.

---- facebook comment plugin here -----

Latest