Kerala
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; കോഴിക്കോട് എട്ടുവയസ്സുകാരന് ഗുരുതര പരുക്ക്
ഫൈസാന്റെ വീട് റെയില്‍വേ ട്രാക്കിനോട് തൊട്ടടുത്താണ്.
കോഴിക്കോട്| കോഴിക്കോട് കണ്ണഞ്ചേരിയില്‍ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ഗുരുതരമായി പരുക്കേറ്റു. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകന്‍ ഫൈസാനാണ് അപകടത്തില്‍പ്പെട്ടത്. ഫൈസാന്റെ വീട് റെയില്‍വേ ട്രാക്കിനോട് തൊട്ടടുത്താണ്. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിന്‍ ഇടിച്ചത്.
കുഞ്ഞിനെ ഉടന്‍ തന്നെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. യാത്രക്കാര്‍ക്കായി നിര്‍മ്മിച്ച റെയില്‍വേ അടിപ്പാതയില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ കുട്ടികളടക്കമുള്ള നാട്ടുകാര്‍ ട്രാക്കിലൂടെയാണ് മറുഭാഗത്തേക്ക് കടക്കാറുള്ളത്.
Content Highlights:
An eight-year-old boy named Faizan was severely injured after being hit by the Yesvantpur-Kannur Express in Kozhikode. The accident occurred while he was crossing the railway track near his house. Locals often cross the tracks because the designated pedestrian railway underpass is completely flooded.




