Connect with us

National

ധര്‍മ്മേന്ദ്ര പ്രധാനും ഹര്‍ദീപ് സിങും പുറത്തേക്കെന്ന് സൂചന; കേന്ദ്രമന്ത്രി സഭാ പുന:സംഘടന അടുത്ത ആഴ്ച

ജോര്‍ജ് കുര്യന്‍ രാജിവെച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ആരെങ്കിലും മന്ത്രിസഭയിലെത്തുമോയെന്ന കാര്യത്തിലും ആകാംക്ഷ നിലനില്‍ക്കുകയാണ്‌

Published

|

Last Updated

ന്യൂഡല്‍ഹി  |കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനയടക്കം മുതിര്‍ന്ന ചില കേന്ദ്രമന്ത്രിമാരെ മാറ്റി കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പുനഃസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍മല സീതാരാമനടക്കമുള്ള ചില കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. കേന്ദ്ര സര്‍ക്കാറിനെ ഏറെ പ്രതിരോധത്തിലാക്കിയ നീറ്റ് വിവാദമാണ് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് വിനയായത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി നടത്തിയ ഇമെയില്‍ ഇടപാടുകളില്‍ പുരിയുടെ പേര് ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന് പുരി രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

അതേ സമയം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണറുമായ ശക്തികാന്ത ദാസിനെ മന്ത്രിഭയില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്. ശക്തികാന്ത ദാസിന് ധനവകുപ്പ് നല്‍കിയാല്‍, നിര്‍മല സീതാരാമന്‍ മാനവവിഭവശേഷി വകുപ്പിലേക്ക് മാറിയേക്കും. ശിവസേന, തൃണമൂല്‍ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തു നിന്നും എംപിമാരെ അടര്‍ത്തിമാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശ്രീകാന്ത് ഷിന്‍ഡേയെ കേന്ദ്രമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ രാഘവ് ഛദ്ദ, അശോക് മിത്തല്‍ എന്നിവരെയും പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്. ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ഛുഗ്, മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ എന്നിവരും കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും്. ജോര്‍ജ് കുര്യന്‍ രാജിവെച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ആരെങ്കിലും മന്ത്രിസഭയിലെത്തുമോയെന്ന കാര്യത്തിലും ആകാംക്ഷ നിലനില്‍ക്കുകയാണ്‌

Content Highlights: Reports indicate a major Union Cabinet reshuffle is expected next week with significant portfolio changes. Dharmendra Pradhan and Hardeep Singh Puri might be dropped due to recent administrative controversies. Former RBI Governor Shaktikanta Das and several regional alliance leaders are likely to join the ministry.

Latest