Kerala
കുടിക്കുന്നവര്‍ക്ക് നല്ലസാധനം കൊടുക്കണം, വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാന്‍; കെ മുരളീധരന്‍
സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ സാധിക്കില്ല. വീര്യം കുറഞ്ഞ മദ്യമെങ്കിലും കൊടുത്തില്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും.
തിരുവനന്തപുരം|വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിലെ വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. വിഷയം പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തിട്ട് മാത്രമേ നടപ്പാക്കുവെന്നും അത് മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെങ്കില്‍ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം. വി എം സുധീരന്റെ പരസ്യ പ്രതികരണത്തില്‍ തീരുമാനമെടുക്കേണ്ടത് കെ പി സി സിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ സാധിക്കില്ല. വീര്യം കുറഞ്ഞ മദ്യമെങ്കിലും കൊടുത്തില്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്. കുടിയന്മാര്‍ എന്തായാലും സമൂഹത്തില്‍ കുറച്ചുപേരുണ്ട്. കുടിക്കുമ്പോള്‍ നല്ല സാധനം കൊടുക്കണം. മദ്യം ഉപയോഗിക്കാത്ത ആളായിരുന്നു കെ കരുണാകരന്‍. അദ്ദേഹത്തിന്റെ കാലത്താണ് ബിവറേജസ് കോര്‍പറേഷന്‍ കൊണ്ടുവന്നതെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ഇഷ്ടംപോലെ കൊടുത്തതിന്റെ ഫലമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നതെന്ന് മുരളീധരന്‍ വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് അതിന്റെ ഇംപാക്ട് കുറയ്ക്കാന്‍ വേണ്ടിയാണ്. വിദ്യാര്‍ഥികള്‍ക്ക് മദ്യം കൊടുക്കാന്‍ പാടില്ലെന്നാണ് നിയമം. അത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മരളീധരന്‍ പറഞ്ഞു.
Content Highlights:
Kerala Health Minister K Muralidharan stated that the proposal to reduce taxes on low-alcohol liquor will only be implemented after detailed discussions. He noted that total prohibition is currently impractical and could lead to illicit liquor tragedies. Strict action will be taken if liquor is served to students.



