Connect with us

Kerala

ഓപറേഷന്‍ തൂഫാന്‍; കാല്‍ കിലോ എം ഡി എം എയുമായി രണ്ടുപേര്‍ പിടിയില്‍

ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. ചങ്ങനാശ്ശേരി സ്വദേശികളാണ് അറസ്റ്റിലായത്.

Published

|

Last Updated

പൊന്‍കുന്നം| പൊന്‍കുന്നത്ത് 250 ഗ്രാം എം ഡി എം എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഓപറേഷന്‍ തൂഫാനില്‍ പിടികൂടിയത്. ഇത് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണ്.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഹാഷിം മന്‍സിലില്‍ ഹാഷിം ലബ്ബ (29), പെരുന്ന ഒളച്ചുക്കുഴിയിടത്തില്‍ എന്‍ ബി നിബിന്‍ (38) എന്നിവരെയാണ് കാര്‍ തടഞ്ഞ് കോട്ടയം ജില്ല പോലീസ് ചീഫിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് പിടികൂടിയത്. ബെംഗളുരുവില്‍ നിന്ന് കാറിലെത്തിയതാണിവര്‍. കാറിന്റെ ഡോറിനിടയില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പാക്കറ്റ് വര്‍ക് ഷോപ്പിലെത്തിച്ച് പരിശോധന നടത്തിയാണ് കണ്ടെടുത്തത്.

Also Readഓപ്പറേഷന്‍ തൂഫാന്‍; ഇടുക്കിയില്‍ കഞ്ചാവും സിറിഞ്ചും വേദനസംഹാരി ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍ ചങ്ങനാശ്ശേരിയില്‍ വില്‍പനക്കായി ഇവര്‍ മയക്കുമരുന്നുമായി എത്തുന്നുവെന്ന് ഡാന്‍സാഫ് ടീമിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതല്‍ ഡാന്‍സാഫ് സ്‌ക്വാഡ് ഇവരെ പിന്തുടര്‍ന്നു. പൊന്‍കുന്നം പോലീസിന്റെ സഹകരണത്തോടെ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപത്തുവെച്ച് വാഹനം തടഞ്ഞ് പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് മറ്റൊരു വാഹനം കൊണ്ട് തടഞ്ഞിട്ടാണ് ഇരുവരെയും സംഘം പിടികൂടിയത്.

Content Highlights:
The Kottayam DANSAF squad seized 250 grams of MDMA worth Rs 10 lakh in Ponkunnam. Two Changanassery natives travelling from Bengaluru were arrested during the major drug bust under Operation Thoofaan. The narcotics hidden inside the car doors were recovered with the help of local police.

 

---- facebook comment plugin here -----

Latest