Connect with us

Kerala

കർണാടക ആരോഗ്യമന്ത്രി യു ടി ഖാദർ കാന്തപുരത്തെ സന്ദർശിച്ചു

വ്യക്തിപരമായി അടുത്ത ബന്ധം പുലർത്തുന്ന യു ടി ഖാദർ വീണ്ടും മന്ത്രിസ്ഥാനം ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് കാന്തപുരം ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Published

|

Last Updated

കോഴിക്കോട് | കർണാടക സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ യു ടി ഖാദർ മർകസ് സന്ദർശിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കർണാടക രാഷ്ട്രീയത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായ അദ്ദേഹം നേരത്തെ മന്ത്രിയായും നിയമസഭാ സ്പീക്കറായും മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വ്യക്തിപരമായി അടുത്ത ബന്ധം പുലർത്തുന്ന യു ടി ഖാദർ വീണ്ടും മന്ത്രിസ്ഥാനം ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് കാന്തപുരം ഫേസ്ബുക്ക് പേജിൽ കുറിച്ചു. അദ്ദേഹത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേരുന്നതായി കാന്തപുരം അറിയിച്ചു.

കർണാടകയിലെ ഓരോ പൗരന്റെയും ക്ഷേമവും ആരോഗ്യവും ഐശ്വര്യവും ഉറപ്പാക്കുന്ന രീതിയിൽ ഭരണനിർവഹണം നടത്താൻ അദ്ദേഹത്തിന് കരുത്തുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ആശംസിച്ചു.

 

Content Highlights

Karnataka Health and Family Welfare Minister U T Khader Sahib visited Markaz following his appointment. As a prominent Congress leader and former Speaker, his visit was welcomed with personal warmth, heartfelt congratulations, and prayers for a successful tenure ensuring citizens’ welfare.

---- facebook comment plugin here -----

Latest