National
വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ ആ നീക്കം ബി ജെ പിയെ പ്രീണിപ്പിക്കാനോ?
സാധാരണയായി തമിഴ്‌നാട്ടിലെ സർക്കാർ ചടങ്ങുകളിൽ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് ആണ് ആദ്യം ആലപിക്കാറുള്ളത്. എന്നാൽ വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത് വന്ദേ മാതരം ആലപിച്ചുകൊണ്ടാണ്.
ചെന്നൈ | തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതുചരിത്രമെഴുതി തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ പുതിയ വിവാദം. സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ ഗാനത്തിനൊപ്പം കേന്ദ്ര നിർദേശം ശിരസാവഹിച്ച് വന്ദേ മാതരം പൂർണമായും ആലപിച്ചതാണ് ചർച്ചകൾക്ക് ഇട നൽകുന്നത്. ബിജെപിയെ പ്രീതിപ്പെടുത്താനുള്ള വിജയ്‍യുടെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സാധാരണയായി തമിഴ്‌നാട്ടിലെ സർക്കാർ ചടങ്ങുകളിൽ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് ആണ് ആദ്യം ആലപിക്കാറുള്ളത്. എന്നാൽ വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത് വന്ദേ മാതരം ആലപിച്ചുകൊണ്ടാണ്. അതിനുശേഷമാണ് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും ആലപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സർക്കാർ ചടങ്ങുകളിൽ ദേശീയ ഗീതം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമം പിന്തുടരാനുള്ള വിജയിന്റെ തീരുമാനം ബി ജെ പിക്ക് നൽകുന്ന കൃത്യമായ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് വന്ദേ മാതരത്തിലെ ചില വരികൾ ഒഴിവാക്കിയെന്ന ബി ജെ പിയുടെ മുൻകാല ആരോപണങ്ങൾ നിലനിൽക്കെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ദേശീയ ഗീതം ആലപിച്ചതിന്റെ ലക്ഷ്യം എന്തെന്നാണ് ചോദ്യമുയരുന്നത്.
അതേസമയം പശ്ചിമ ബംഗാളിൽ ബി ജെ പി സർക്കാർ അധികാരമേറ്റ ചടങ്ങിൽ ഈ കീഴ്വഴക്കം പൂർണ്ണമായി പാലിക്കപ്പെട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വന്ദേ മാതരത്തെ ദേശീയ ഗാനത്തിന് തുല്യമായി പരിഗണിക്കുന്നതിനുള്ള നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ ഈയിടെ അനുമതി നൽകിയിരുന്നു.
Summary
TVK leader Vijay has officially taken charge as the Chief Minister of Tamil Nadu in a star-studded swearing-in ceremony attended by thousands. A major highlight was the full recitation of Vande Mataram at the start, aligning with Union Home Ministry guidelines, which is seen as a strategic political message. Prominent leaders, including Rahul Gandhi, attended the event that marks a significant shift in Tamil Nadu’s political landscape.







