National
മുംബൈയില്‍ ഭീകരാക്രമണ ഭീഷണി; നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി
ഭീഷണിയെത്തുടര്‍ന്ന് മുംബൈ അടക്കം മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി

മുംബൈ| മുംബൈയില്‍ അജ്ഞാത ഭീകരാക്രമണ ഭീഷണി. താലിബാന്‍ അംഗം എന്ന് പരിചയപ്പെടുത്തിയാണ് അജ്ഞാതന്‍ ഇ മെയില്‍ വഴി ഭീഷണി സന്ദേശം അയച്ചത്. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണിയെത്തുടര്‍ന്ന് മുംബൈ അടക്കം മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ എന്‍ഐഎയും മുംബൈ പൊലീസും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം മുംബൈ അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളിലെ ലാന്‍ഡ് ഫോണിലേക്കായിരുന്നു ഭീഷണി സന്ദേശം വന്നത്. സ്‌കൂളില്‍ ടൈം ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം.
---- facebook comment plugin here -----