National
ടെന്നിസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബി ജെ പിയില്‍ ചേര്‍ന്നു
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പേസ് ബി ജെ പിയില്‍ ചേര്‍ന്നത്.
ന്യൂഡല്‍ഹി | ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബി ജെ പിയില്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പേസ് ബി ജെ പി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പേസ് ബി ജെ പിയില്‍ ചേര്‍ന്നത്. ഏപ്രില്‍ 23, 29 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊല്‍ക്കത്തയില്‍ ബി ജെ പി അധ്യക്ഷന്‍ നിതിന്‍ നബിനുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് പേസ് പാര്‍ട്ടി അംഗത്വമെടുത്തത്.
പേസിന്റെ പാര്‍ട്ടി പ്രവേശം ചരിത്രപരമാണെന്നാണ് കിരണ്‍ റിജിജി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 12 വര്‍ഷത്തോളമായി കായിക താരങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിവരുന്നതെന്നും റിജിജു പറഞ്ഞു.
2021 ല്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്ന പേസ് 2022 ലെ ഗോവ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്നു.





