Connect with us

Kerala

വടകര വെള്ളികുളങ്ങരയില്‍ കെ കെ രമയുടെ ചുമരെഴുത്തില്‍ കരി ഓയില്‍ ഒഴിച്ചു; പരാതി നല്‍കി ആര്‍ എം പി ഐ

വെള്ളികുളങ്ങര ടൗണിലെ ചുമരെഴുത്ത് പൂര്‍ണമായും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുകയായിരുന്നു.

Published

|

Last Updated

വടകര | വെള്ളികുളങ്ങരയില്‍ ആര്‍ എം പി ഐ സ്ഥാനാര്‍ഥി കെ കെ രമയുടെ ചുമരെഴുത്തിനു മീതെ കരി ഓയില്‍ പ്രയോഗം നടത്തിയതായി പരാതി. സംഭവത്തില്‍ ആര്‍ എം പി ഐ ചോമ്പാല പോലീസില്‍ പരാതി നല്‍കി. യു ഡി എഫ് പിന്തുണയുള്ള സാരഥിയാണ് കെ കെ രമ.

വെള്ളികുളങ്ങര ടൗണിലെ ചുമരെഴുത്ത് പൂര്‍ണമായും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുകയായിരുന്നു. പരാജയ ഭീതി പൂണ്ട ഇടതുപക്ഷമാണ് ഇതിനു പിന്നിലെന്ന് സംഘടന കുറ്റപ്പെടുത്തി.

അതിനിടെ, നവസാമൂഹിക മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല, ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ റൂറല്‍ എസ് പിക്ക് പരാതി നല്‍കി.

 

---- facebook comment plugin here -----

Latest