Connect with us

National

ഭര്‍ത്താവിന്റെ ആത്മഹത്യ; ഭാര്യ 17-ാം നിലയിൽ നിന്ന് ചാടി മരിച്ചു

അയല്‍ക്കാരെത്തി ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ ഭാനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

|

Last Updated

ബംഗളൂരു| ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് കണ്ട് ഭാര്യ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചാടി മരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. തെലങ്കാന സ്വദേശികളായ ഭാനു ചന്ദര്‍ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്.

ഭാര്യ ഇന്നലെ ജോലി കഴിഞ്ഞ് അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോള്‍ മുറിയുടെ വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ആവര്‍ത്തിച്ച് വാതിലില്‍ മുട്ടിയിട്ടും ഭര്‍ത്താവിന്റെ പ്രതികരണമൊന്നും ഇല്ലാതെ വന്നതോടെ ഭാര്യ ഇക്കാര്യം അയല്‍ക്കാരെയും പോലീസിനെയും അറിയിച്ചു. അയല്‍ക്കാരെത്തി ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ ഭാനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഈ കാഴ്ച കണ്ട ഭാര്യ നിമിഷങ്ങള്‍ക്കകം കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു.തെലങ്കാനയിലെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് പരിശോധിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest