Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

ഗ്രാമിന് 55 രൂപ കുറഞ്ഞ് 13,630 രൂപയായി

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 13,630 രൂപയായി. പവന് 440 രൂപ കുറഞ്ഞ് 1,09,040 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില. എന്നാല്‍ ഇന്നലെ മൂന്നു തവണയാണ് സ്വര്‍ണ്ണ വിലയില്‍ മാറ്റമുണ്ടായത്.

ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചക്കും വൈകീട്ടും കൂടിയിരുന്നു. രാവിലെ ഗ്രാമിന് 75 രൂപ കുറഞ്ഞിരുന്നു എന്നാല്‍ ഉച്ചയോടെ 90 രൂപയും വൈകീട്ട് 95 രൂപയുമാണ് കൂടിയത് ഇതോടെ ഗ്രാമിന് 13,685 രൂപയും പവന് 1,09,480 രൂപയുമായിരുന്നു വില. ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് ഇന്നലെ കൂടിയത്.

---- facebook comment plugin here -----

Latest