Connect with us

National

തൊണ്ടി മുതലായി പിടിച്ചെടുത്ത പടക്ക ശേഖരം പൊട്ടിത്തെറിച്ചു; ആറ് പോലീസുകാര്‍ക്ക് പരുക്ക്

സ്റ്റേഷനിലെ അനുബന്ധ കെട്ടിടത്തില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നതായിരുന്നു പടക്കം

Published

|

Last Updated

വിജയവാഡ| തൊണ്ടി മുതലായി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. കൃഷ്ണ ജില്ലയിലെ അവനിഗദ്ധ സബ് ഡിവിഷനിലുള്ള ചല്ലപ്പള്ളി പോലീസ് സ്റ്റേഷനിലാണ് അപകടമുണ്ടായത്. അനധികൃത പടക്ക സംഭരണ കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ പ്രത്യേക പരിശോധനകളില്‍ പിടിച്ചെടുത്ത പടക്ക ശേഖരം കോടതി ഉത്തരവ് പ്രകാരം മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

സ്റ്റേഷനിലെ അനുബന്ധ കെട്ടിടത്തില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നതായിരുന്നു പടക്കം. നശീകരണത്തിനായി പുറത്തെടുക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് കൃഷ്ണ ജില്ലാ പോലീസ് മേധാവി വിദ്യാ സാഗര്‍ നായിഡു അറിയിച്ചു.

പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.

---- facebook comment plugin here -----

Latest