Connect with us

Kerala

സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥി മരിച്ചു

എം സി റോഡില്‍ കീഴായിക്കോണം ജംഗ്ഷനു സമീപത്താണ് അപകടം.

Published

|

Last Updated

വെഞ്ഞാറമൂട്| എം സി റോഡില്‍ സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥി പുനലൂര്‍ ചെമ്മണ്ണൂര്‍ പത്തേക്കര്‍ കൈലാസ് മന്ദിരത്തില്‍ ജഗത് വിജയ് (23) ആണ് മരിച്ചത്.

എം സി റോഡില്‍ കീഴായിക്കോണം ജംഗ്ഷനു സമീപത്താണ് അപകടം. കിളിമാനൂര്‍ ഭാഗത്തു നിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ജീപ്പും എതിരേ വന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ജഗത് സംഭവസ്ഥലത്തുതന്നെ മരിച്ചു. അജയകുമാറിന്റെയും സോജകുമാരിയുടെയും മകനാണ്.

---- facebook comment plugin here -----

Latest