National
യുപിയില്‍ പത്ത് സിക വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തു
ഒക്‌ടോബറില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ലക്‌നോ| ഉത്തര്‍പ്രദേശില്‍ പത്ത് സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപന തോത് മനസിലാക്കാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആറു കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഒക്‌ടോബറില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു.
കൊതുക് പരത്തുന്ന വൈറസാണ് സിക. വൈറസ് ബാധിച്ച കൊതുകുകളില്‍നിന്ന് വൈറസ് മനുഷ്യരിലേക്ക് പ്രവേശിക്കും. ഇതുവരെ 645 സാമ്പിളുകള്‍ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 253 സാമ്പിളുകള്‍ രോഗലക്ഷണമുള്ളവരില്‍നിന്ന് ശേഖരിച്ചതാണ്. 103 എണ്ണം ഗര്‍ഭിണികളില്‍ നിന്നാണ് ശേഖരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഗര്‍ഭിണികളെയാണ് സിക വൈറസ് ബാധ രൂക്ഷമായി ബാധിക്കുക.