Connect with us

Kerala

ഫ്‌ളക്‌സില്‍ ക്ഷേത്ര ചിത്രം; വി എസ് സുനില്‍ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി

പ്രചാരണ ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നിരുന്നു

Published

|

Last Updated

തൃശൂര്‍ |  തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ വീണ്ടും പരാതി.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടി വിഎസ് സുനില്‍ കുമാറിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്

തൃപ്രയാര്‍ തേവരുടെ ചിത്രം ഫ്ളക്‌സിലുള്‍പ്പെടുത്തിയെന്നാണ് പ്രതാപന്റെ പരാതി. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് ആവശ്യം. നേരത്തെ നടന്‍ ടൊവീനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വി എസ് സുനില്‍ കുമാറിന് താക്കീത് നല്‍കിയിരുന്നു.

ആറ്റിങ്ങലില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നിരുന്നു

Latest