Connect with us

National

ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണം: സുപ്രീം കോടതി

ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു. ആന്ധ്ര കര്‍ണൂലിലെ അഹോബിലം ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. സര്‍ക്കാര്‍ എന്തിനാണ് ഇതില്‍ ഇടപെടുന്നതെന്നും ആന്ധ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.

അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അവിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

---- facebook comment plugin here -----

Latest