Kerala
മലപ്പുറത്ത് അധ്യാപികയുടെ കാര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ഇടിച്ചു; ഗുരുതര പരുക്ക്
എംഎസ്പി സ്‌കൂളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം.

മലപ്പുറം| മലപ്പുറം എംഎസ്പി സ്‌കൂളില്‍ അധ്യാപികയുടെ കാര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ഇടിച്ച് പരുക്കേല്‍പ്പിച്ചുവെന്ന് പരാതി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കാലിനാണ് ഗുരുതരമായി പരുക്കേറ്റത്.
സംഭവത്തെതുടര്‍ന്ന് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്. അധ്യാപികക്കെതിരെ നടപടി എടുക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
---- facebook comment plugin here -----