thazkiya summit
തസ്‌കിയത്ത് സമ്മിറ്റ്: ജനുവരി ഏഴിന് മര്‍കസില്‍
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സംഗമം ഉച്ചക്ക് രണ്ടിന് സമാപിക്കും.

കോഴിക്കോട് | മര്‍കസ് കോളേജ് ഓഫ് ശരീഅയിലെ രക്ഷാകര്‍തൃ സംഗമം തസ്‌കിയത്ത് സമ്മിറ്റ് ജനുവരി ഏഴിന് കാരന്തൂർ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ ഒമ്പതിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സംഗമം ഉച്ചക്ക് രണ്ടിന് സമാപിക്കും. രാജ്യവ്യാപകമായി മര്‍കസ് നടത്തുന്ന പദ്ധതികള്‍ രക്ഷിതാക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പൊതുജന സേവനത്തിനായി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്ന സമ്മിറ്റ് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും മർകസ് മുദർരിസുമായ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ സന്ദേശം നൽകും.
മത വിദ്യാഭ്യാഭ്യാസത്തിന്റെ സമകാലിക പ്രസക്തി, ദീനി സേവനങ്ങളുടെ പ്രാധാന്യം, പൊതുജന സമ്പര്‍ക്കം, മഹല്ലും മത സ്ഥാപനങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ വിഷയമവതരിപ്പിക്കും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും പ്രത്യേക വിഷയങ്ങളിൽ മികവ് നേടിയ വിദ്യാര്‍ഥികളെയും അനുമോദിക്കും. നിലവില്‍ രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നായി 1200ലധികം യുവ പണ്ഡിതര്‍ മര്‍കസ് കോളേജ് ഓഫ് ശരീഅയില്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും പഠനം പൂര്‍ത്തിയാക്കുന്ന യുവ പണ്ഡിതരാണ് രാജ്യത്തെ വിവിധയിടങ്ങളിലുള്ള മര്‍കസ് സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ മര്‍കസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും സമ്മിറ്റില്‍ അവതരിപ്പിക്കും.
സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ മുഹമ്മദ് മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, കെ എം അബ്ദുർറഹ്മാൻ മുസ്‌ലിയാർ, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, പി സി അബ്ദുല്ല ഫൈസി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുള്ള സഖാഫി മലയമ്മ, മുഹ്‌യിദ്ദീൻ സഅദി കൊട്ടൂകര, ബശീര്‍ സഖാഫി കൈപ്പുറം, ഉമറലി സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, നൗഷാദ് സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി, അബ്ദുർറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുല്ല അഹ്‌സനി മലയമ്മ, സുഹൈല്‍ അസ്ഹരി, സയ്യിദ് ജസീൽ കാമിൽ സഖാഫി സംബന്ധിക്കും.