Connect with us

tanur boat tragedy

താനൂർ ബോട്ട് ദുരന്തം: പ്രധാനമന്ത്രി അനുശോചിച്ചു

പി എം എൻ ആർ എഫിൽ നിന്നാണ് പണം നൽകുക.

Published

|

Last Updated

ന്യൂഡൽഹി| താനൂരിലെ ബോട്ട് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്വിറ്ററിലാണ് അനുശോചന കുറിപ്പ് പങ്കുവെച്ചത്. മലയാളത്തിലായിരുന്നു ട്വീറ്റ്.  ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പി എം എൻ ആർ എഫിൽ നിന്നാണ് പണം നൽകുക. പ്രധാനമന്ത്രിയുടെ ട്വീറ്റ് താഴെ വായിക്കാം:

കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദുഃഖിക്കുന്നു . മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. ദുരന്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് രണ്ട് ലക്ഷം രൂപ സഹായധനമായി നൽകും: പ്രധാനമന്ത്രി