Connect with us

Kerala

താനൂര്‍ ബോട്ട് അപകടം; എന്‍ഡിആര്‍എഫ് സംഘം ഇന്നും നാളെയും തിരച്ചില്‍ തുടരും

നടപടി ക്രമം പൂര്‍ത്തിയാക്കുന്നത്തിന്റെ ഭാഗമായി മാത്രം ആണ് തിരച്ചില്‍

Published

|

Last Updated

മലപ്പുറം | താനൂരില്‍ ബോട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും നാളെയും തിരച്ചില്‍ തുടരും. ആരേയും കാണാനില്ലെന്ന പരാതികളില്ലെങ്കിലും നടപടി ക്രമം പൂര്‍ത്തിയാക്കുന്നത്തിന്റെ ഭാഗമായി മാത്രം ആണ് തിരച്ചില്‍ തുടരുന്നത്. എന്‍ ഡി ആര്‍ എഫ് സംഘമാണ് പരിശോധന തുടരുക.

താനൂരില്‍ അറ്റ്‌ലാന്റിക് എന്ന വിനോദ സഞ്ചാര ബോട്ട് മുങ്ങി 22 ജീവനുകളാണ് പൊലിഞ്ഞത്. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ആണ് മരിച്ചത്. നിലവില്‍ ആരെയും കണ്ടുകിട്ടാനില്ല. ഏറ്റവുമൊടുവില്‍ ഒരു കുട്ടിയെ കാണാനില്ല എന്ന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ കാണാതായ എട്ടുവയസ്സുകാരന്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് സ്ഥിരീകരിച്ചു

---- facebook comment plugin here -----

Latest