Connect with us

Kerala

താനൂര്‍ ബോട്ടപകടം: നാലുപേര്‍ കൂടി അറസ്റ്റില്‍

എളാരംകടപ്പുറം സ്വദേശി വടക്കയില്‍ സവാദ്, താനൂര്‍ സ്വദേശി മലയില്‍ അനില്‍കുമാര്‍, താനൂര്‍ സ്വദേശി കൈതവളപ്പില്‍ ശ്യാംകുമാര്‍, അട്ടത്തോട് സ്വദേശി പൗറാജിന്റെ പുരക്കല്‍ ബിലാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

താനൂര്‍ | പൂരപ്പുഴ ബോട്ടപകടത്തില്‍ നാലുപേര്‍ കൂടി അറസ്റ്റിലായി.

ബോട്ട് ജീവനക്കാരായ എളാരംകടപ്പുറം സ്വദേശി വടക്കയില്‍ സവാദ് (41), ബോട്ടിന്റെ മാനേജര്‍ താനൂര്‍ സ്വദേശി മലയില്‍ അനില്‍കുമാര്‍ (48), യാത്രാടിക്കറ്റ് നല്‍കുന്ന താനൂര്‍ സ്വദേശി കൈതവളപ്പില്‍ ശ്യാംകുമാര്‍ (35), ബോട്ടില്‍ ആളെ വിളിച്ചുകയറ്റുന്ന ജീവനക്കാരന്‍ അട്ടത്തോട് സ്വദേശി പൗറാജിന്റെ പുരക്കല്‍ ബിലാല്‍ (32) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ബോട്ടിന്റെ ഉടമ, ഡ്രൈവര്‍, ഉടമയെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ എന്നിവരെ നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

 

 

Latest