Connect with us

muslim league

അവസരം മുതലെടുത്ത് ലീഗിൽ അപ്രമാദിത്വത്തിന് മുജാഹിദ് ശ്രമം; ജില്ലാ കമ്മിറ്റികളിൽ മുജാഹിദ് ആധിപത്യമെന്ന് വിമർശം

ഇ കെ വിഭാഗം സമസ്തയുമായി കൂടുതൽ അടുത്തുനിൽക്കുന്ന പാർട്ടി നേതാക്കൾക്ക് പുതിയ ജില്ലാ കമ്മിറ്റികളിൽ കാര്യമായ പദവികൾ ലഭിച്ചിട്ടില്ല.

Published

|

Last Updated

കോഴിക്കോട് | പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗിൽ അപ്രമാദിത്വം നേടാൻ മുജാഹിദ് ശ്രമം. പാർട്ടിയുടെ എല്ലാ ജില്ലാ കമ്മിറ്റികളിലും മുമ്പെങ്ങുമില്ലാത്തവിധം സംഘടനയുടെ പ്രാതിനിധ്യം വർധിപ്പിച്ച് പാർട്ടിയിൽ മേധാവിത്വം നേടിയെടുക്കുകയാണ് ലക്ഷ്യം. പുതിയ ജില്ലാ കമ്മിറ്റികളുടെ തലപ്പത്ത് ഇതിനകം മുജാഹിദ് ആധിപത്യമുണ്ടെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ വിമർശം. പാർട്ടിയേക്കാൾ മതസംഘടനക്ക് പ്രാമുഖ്യം നൽകുന്നവരെ സുപ്രധാന പദവികളിൽ നിന്ന് മാറ്റിനിർത്തണമെന്ന് നിർദേശമുണ്ടായിരുന്നു. ലീഗിന് ഒന്നാം സ്ഥാനം നൽകാത്തവരെ ഒഴിവാക്കാനായിരുന്നു നിർദേശം.

ഇത് ഇ കെ സമസ്തയെ ഉദ്ദേശിച്ചായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് മുജാഹിദുകൾ പാർട്ടി പദവികളിൽ വലിയ തോതിൽ കയറിക്കൂടിയത്. ഇ കെ വിഭാഗം സമസ്തയുമായി കൂടുതൽ അടുത്തുനിൽക്കുന്ന പാർട്ടി നേതാക്കൾക്ക് പുതിയ ജില്ലാ കമ്മിറ്റികളിൽ കാര്യമായ പദവികൾ ലഭിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിൽ പ്രധാന ഭാരവാഹിത്വത്തിൽ തന്നെ മുജാഹിദ് ആഭിമുഖ്യമുള്ള നേതാവ് ഇടം പിടിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിൽ മുമ്പുള്ളതിനേക്കാൾ വളരെ കുറച്ച് പേർ മാത്രമേ പാരമ്പര്യ സുന്നികളായുള്ളൂവെന്ന് ഇ കെ സമസ്തയുമായി അടുത്ത ലീഗ് നേതാക്കൾ പറയുന്നു. ജില്ലാ കമ്മിറ്റി ഭാരവാഹിത്വത്തിലെത്തേണ്ട ഇ കെ സമസ്തയുമായി ആഭിമുഖ്യമുള്ള ചിലരെ വെട്ടുകയും ചെയ്തു.

ജിഫ്രി തങ്ങളെ ഉൾപ്പെടെ രൂക്ഷമായി വിമർശിച്ചയാൾക്ക് മലപ്പുറം ജില്ലാ കമ്മിറ്റിയിൽ പ്രധാന ഭാരവാഹിത്വം നൽകുകയും ചെയ്തിട്ടുണ്ട്. ജിഫ്രി തങ്ങൾക്ക് ലീഗ് വിരോധമാണെന്നും പിണറായി വിജയന്റെ ആജ്ഞക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നുമുൾപ്പെടെയുള്ള വിമർശമുന്നയിച്ച പി എസ് എച്ച് തങ്ങളെ ജില്ലാ വൈസ് പ്രസിഡന്റാക്കിയാണ് ലീഗ് ഉയർത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ലീഗ് സമ്മേളനത്തിലെസ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് ഇതിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest