Connect with us

Kerala

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം

ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ പാക്ക് ഓപ്പണര്‍മാര്‍ പതറി.

Published

|

Last Updated

മെല്‍ബണ്‍ |  ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരായ ബാബര്‍ അസം(0), മുഹമ്മദ് റിസ്വാന്‍(4) എന്നിവരെയാണ ് ഇന്ത്യ എറിഞ്ഞിട്ടത്. അര്‍ഷ്ദീപ് സിംഗിനാണ് രണ്ട് വിക്കറ്റുകളും. ഷാന്‍ മസൂദ് (24), ഇഫ്തിഖര്‍ അഹമ്മദ് (11) എന്നിവരാണ് ക്രീസില്‍. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ പാക്ക് ഓപ്പണര്‍മാര്‍ പതറി. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ്. ആദ്യ പന്തില്‍ ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബാബര്‍.

എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്. ഇതോടെ രണ്ടിന് 15 എന്ന നിലയിലായി പാകിസ്ഥാന്‍. ആദ്യ അഞ്ച് ഓവറില്‍ 24 റണ്‍സാണ് പാകിസ്ഥാന് ഉണ്ടായിരുന്നത്. ഷമിയെറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഏഴ് റണ്‍സ് പിറന്നു.മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് പേസര്‍മാര്‍.

 

Latest