Alappuzha
എസ് വൈ എസ് ഗ്രാമ സഞ്ചാരം നാളെ ആലപ്പുഴയില്‍
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെ കുറിച്ചും നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള പൊതുജനാഭിപ്രായം ആരായുക എന്നതാണ് ഗ്രാമസഞ്ചാരത്തിന്റെ പ്രധാ ലക്ഷ്യം

ആലപ്പുഴ | യുവജനങ്ങളുടെ നാട്ടുവര്‍ത്തമാനം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ്. സംസ്ഥാന സാരഥികള്‍ നടത്തുന്ന ഗ്രാമസഞ്ചാരം നാളെ ആലപ്പുഴ ജില്ലയില്‍ എത്തും. ജില്ലയിലെ എട്ട് സോണ്‍ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെ കുറിച്ചും നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള പൊതുജനാഭിപ്രായം ആരായുക എന്നതാണ് ഗ്രാമസഞ്ചാരത്തിന്റെ പ്രധാ ലക്ഷ്യം. സംഘടനയുടെ എല്ലാ ഘടകങ്ങളിലേയും ഭാരവാഹികളുമായി ആശയവിനിമയം നടത്തുന്ന നേതൃത്വം സമീപന രേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം തുടങ്ങിയ വിഷയങ്ങള്‍ വിശദീകരിച്ച് പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യും.
ഗ്രാമസഞ്ചാരത്തിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമങ്ങളില്‍ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രൊജക്റ്റുകള്‍ സമൂഹത്തിനു സമര്‍പ്പിക്കുകയും ചെയ്യും. പൊതുജനങ്ങളുമായി സംവദിക്കാനുള്ള വ്യത്യസ്ത സംഗമങ്ങളിലും നേതാക്കള്‍ സംബന്ധിക്കുകയും പ്രവര്‍ത്തകരുമായും പ്രാസ്ഥാനിക ബന്ധുക്കളുമായും ആശയവിനിമയം നടത്തുകയും ചെയ്യും. ഗ്രാമസഞ്ചാരത്തോടനുബന്ധിച്ച് വിവിധ ഘടകങ്ങളില്‍ നടപ്പിലാക്കുന്ന വ്യത്യസ്ത പ്രൊജക്ടുകളുടെ പ്രഖ്യാപനവും നടക്കും. പര്യടനത്തിന് സംസ്ഥാന നേതാക്കളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം, ഇ കെ മുഹമ്മദ്‌കോയ സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി, ഡോ. ഫാറൂഖ് നഈമി, എം എം ഇബ്‌റാ ഹീം, ബഷീര്‍ പറവന്നൂര്‍, കെ അബ്ദുല്‍ കലാം, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, അഹമ്മദ് സഖാഫി, ശമിര്‍ എറിയാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.