National
ബംഗാളില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
കൊല്‍ക്കത്ത|പശ്ചിമ ബംഗാളില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. സുവേന്ദു അധികാരി നയിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്നു സുവേന്ദു. എന്നാല്‍ ഇന്ന് ബിജെപിയുടെ മുഖമായാണ് അധികാരമേറ്റത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍, മറ്റു കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. അഗ്‌നിമിത്ര പോള്‍, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, അശോക് കീര്‍ത്തനിയ, ക്ഷുദിറാം ടുഡു എന്നിവരും സുവേന്ദുവിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
നോബല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9 സത്യപ്രതിജ്ഞയ്ക്കായി തെരഞ്ഞെടുത്തത് ‘ബംഗാളി വികാരം’ കൂടി കണക്കിലെടുത്താണ്. നിയമസഭയിലെ 294 സീറ്റുകളില്‍ 207 എണ്ണവും പിടിച്ചെടുത്താണ് ബിജെപി ഭരണം പിടിക്കുന്നത്. 80സീറ്റുകളാണ് ടിഎംസി നേടിയത്.
Content Highlights:
The first BJP government in West Bengal has assumed office with Suvendu Adhikari being sworn in as the Chief Minister. The ceremony took place at the Brigade Parade Ground in Kolkata in the presence of Prime Minister Narendra Modi and other senior national leaders. The BJP secured a landslide victory by winning 207 out of 294 seats, effectively ending the long-standing dominance of the Trinamool Congress.







