Connect with us

National

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടം; മരണ സംഖ്യ 132 ആയി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി

Published

|

Last Updated

അഹമ്മദാബാദ് |  ഗുജറാത്തിലെ മോര്‍ബിയില്‍തൂക്കുപാലം തകര്‍ന്ന അപകടത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു . പുഴയില്‍ വീണ് നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. ഇന്നലെ വൈകിട്ട് 6.42നായിരുന്നു അപകടം.

അപകട സമയം നൂറിലധികം പേര്‍ പാലത്തിലുണ്ടായിരുന്നു.ഛാത്ത് പൂജ ആവശ്യാര്‍ഥം നിരവധി പേര്‍ പാലത്തിലുണ്ടായിരുന്നു. 40 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തകര്‍ന്ന പാലത്തില്‍ തൂങ്ങിക്കിടന്ന പത്തോളം പേരെയും രക്ഷപ്പെടുത്തിയെന്ന് ഗുജറാത്ത് ഡി ജി പി ആശിഷ് ഭാട്ടിയ അറിയിച്ചു. അപകടം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. മോര്‍ബിയില്‍ മാച്ചു നദിക്ക് കുറുകെയുള്ള നൂറ് വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്.

അപകട സമയം പാലത്തിലും സമീപത്തുമായി ഏകദേശം അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച പാലം,അറ്റകുറ്റപ്പണികള്‍ നടത്തി നാല് ദിവസം മുമ്പാണ് തുറന്നുകൊടുത്തത്.

 

---- facebook comment plugin here -----

Latest