Connect with us

Kerala

മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം; മന്ത്രി ആര്‍ ബിന്ദു

ഫ്യൂഡല്‍ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം| മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഫ്യൂഡല്‍ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമര്‍ശിച്ചു. ഓരങ്ങളിലേക്ക് തള്ളി മാറ്റുക എന്നത് തന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ സുരേഷ് ഗോപി ചെയ്തത്. പ്രകടിപ്പിച്ചത് ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കാലഹരണപ്പെട്ട മൂല്യബോധമാണ് സുരേഷ് ഗോപിയുടെ മനസ്സില്‍ അടിഞ്ഞുകൂടി കിടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആദ്യം അദ്ദേഹം ബ്രാഹ്‌മണനായി ജനിക്കണം എന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം താഴെമണ്‍ കുടുംബത്തില്‍ ജനിക്കണം എന്ന് പറഞ്ഞു. മറ്റൊരിക്കല്‍ പെണ്‍കുട്ടിയായി ജനിക്കണം എന്ന് പറഞ്ഞു. ഇതൊക്കെ അതാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.