Connect with us

Kerala

സൂ​ര​ജ് ലാ​മ​യു​ടെ മ​ര​ണം: ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​കൻ ഹൈക്കോടതിയിൽ ഹ​ര്‍​ജി നൽകി 

നേരത്തെ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭേദഗതി വരുത്തിയാണ് മകന്‍ സാന്റന്‍ ലാമ നഷ്ടപരിഹാരം ഹര്‍ജി നല്‍കിയത്.

Published

|

Last Updated

കൊച്ചി| ബംഗളൂരു സ്വദേശി സൂരജ് ലാമ മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നേരത്തെ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭേദഗതി വരുത്തിയാണ് മകന്‍ സാന്റന്‍ ലാമ നഷ്ടപരിഹാരം ഹര്‍ജി നല്‍കിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചയില്‍ ഒരു വ്യക്തിയുടെ ജീവന്‍ നഷ്ടപ്പെട്ടത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്ന സുപ്രീം കോടതി ഉത്തരവുകളടക്കം നിരത്തിയാണ് ഹര്‍ജിയിലെ വാദം. ഭേദഗതി അനുവദിച്ച ജസ്റ്റീസ് എ കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

കുവൈറ്റില്‍ നിന്ന് നാടുകടത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമയെ സംരക്ഷിക്കുന്ന കാര്യത്തില്‍ വിമാനത്താവളം മുതല്‍ മെഡിക്കല്‍ കോളജ് വരെ വീഴ്ച ഉണ്ടായെന്ന് വിശദീകരിച്ച് എറണാകുളം റേഞ്ച് ഡിഐജി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Latest