Connect with us

Saudi Arabia

വിശ്വാസികള്‍ക്ക് കുളിരേകി മദീനയില്‍ വേനല്‍ മഴ

മദീന ഗവര്‍ണറേറ്റിലെ മിക്ക പ്രദേശങ്ങളിലും മഴ ലഭിച്ചതായി സഊദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Published

|

Last Updated

മദീന | വിശ്വാസികള്‍ക്ക് കുളിരേകി പ്രവാചക നഗരിയായ മദീനയില്‍ വേനല്‍ മഴ ലഭിച്ചു. മഴ ചൂടിന് ആശ്വാസമേകി. പുണ്യ റമസാനിലെ അവസാന ദിനങ്ങളായതിനാല്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് മസ്ജിദുന്നബവിയില്‍ എത്തുന്നത്.

മദീന ഗവര്‍ണറേറ്റിലെ മിക്ക പ്രദേശങ്ങളിലും മഴ ലഭിച്ചതായി സഊദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ മദീനയില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സിവില്‍ ഡിഫന്‍സ് സ്വീകരിച്ചിരുന്നു. ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവരും താഴ്വാരങ്ങളില്‍ താമസിക്കുന്നവരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കനത്ത മഴ ലഭിക്കാന്‍ സാധ്യതയുള്ളതില്‍ തെക്ക്- പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു.

 

Latest