Connect with us

Kozhikode

സുഹ്ബ ആത്മീയ സഹവാസ ക്യാമ്പ് സമാപിച്ചു

സമാപന സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു.

Published

|

Last Updated

സുഹ്ബ ആത്മീയ സഹവാസ ക്യാമ്പ് സമാപന സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നു.

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടന്ന ദ്വിദിന ആത്മീയ ക്യാമ്പ് ‘സുഹ്ബ’ സമാപിച്ചു. സമാപന സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി പണ്ഡിതന്‍മാരും പ്രൊഫഷണലുകളും ഉള്‍പ്പെടെയുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ശൈഖ് യഹിയ റോഡസ് യു എസ് എ, ഡോ. റജബ് ഷെന്‍തുര്‍ഖ് തുര്‍കിയ, ഡോ. അഫീഫി അല്‍ അകിതി യു കെ, അലി ബാഖവി ആറ്റുപുറം തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.

ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയായിരുന്നു ക്യാമ്പ് അമീര്‍. സി മുഹമ്മദ് ഫൈസി, സി പി ഉബൈദുല്ല സഖാഫി, സയ്യിദ് ഹാശിം ജീലാനി തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ലാസ്സുകള്‍, പഠനവേദികള്‍, പാരായണങ്ങള്‍, ഇജാസത്ത് കൈമാറ്റം, പ്രകീര്‍ത്തന ആലാപനങ്ങള്‍ തുടങ്ങിയവയാണ് ക്യാമ്പില്‍ നടന്നത്.

 

 

.

 

---- facebook comment plugin here -----

Latest