Connect with us

International

ശുഭാംശുവിന്റെ യാത്ര നീളുന്നു; ആക്‌സിയം ദൗത്യം വീണ്ടും മാറ്റിവച്ചു

നാളെ വിക്ഷേപണം നടന്നേക്കും.

Published

|

Last Updated

ഫ്‌ളോറിഡ | ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര നീളുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്ന്, ശുഭാംശു ഉള്‍പ്പെടെ നാലുപേരെ വഹിച്ചുള്ള ആക്‌സിയം സ്‌പേസിന്റെ ദൗത്യം (Axiom 4 Mission) വീണ്ടും മാറ്റി. നേരത്തെ, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ദൗത്യം നീട്ടിവച്ചിരുന്നത്. നാളെ വിക്ഷേപണം നടക്കുമെന്നാണ് വിവരം.

നാസയുടെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടുകാരന്‍ സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് യാത്രയില്‍ പങ്കെടുക്കുന്ന മറ്റ് അംഗങ്ങള്‍. 14 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഇവരുടെ ദൗത്യം.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നാണ് ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് യാത്ര തിരിക്കുക. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന്റെ ആസൂത്രകര്‍.

---- facebook comment plugin here -----

Latest